Monday, November 8, 2010

കുഞ്ചാക്കോ, ഇന്ദ്രജിത്ത് - ഹിറ്റ് ടീം വീണ്ടും

പെന്റാ വിഷന്റെ ബാനറില്‍ ജോസ് കെ ജോര്‍ജും ഷാജി മേച്ചേരിയും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രമായ 'റേസി'ന്റെ ഷൂട്ടിംഗ് എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. വീരാളിപ്പട്ടിന് ശേഷം കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന തികച്ചും പുതുമയാര്‍ന്ന ഈ ഫാമിലി ത്രില്ലറില്‍ കുഞ്ചാക്കോ ബോബന്‍ , ഇന്ദ്രജിത്ത്, മമ്ത മോഹന്‍ദാസ്‌ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 
ഭാര്യ നിയയും(മമ്ത മോഹന്‍ദാസ് ) മകള്‍ അനുവും അടങ്ങുന്ന സന്തുഷ്ട കുടുംബമാണ് ഡോ. എബി (കുഞ്ചാക്കോ ബോബന്‍ ) യുടേത്. ഒരു മെഡിക്കല്‍ കോണ്‍ഫറന്‍സിനായി എബി ബാംഗ്ലൂര്‍ക്ക് പുറപ്പെട്ട ദിവസം അനുവിനെ കാണാതാകുന്നു. നിരഞ്ജന്‍ (ഇന്ദ്രജിത്ത്) എന്ന പ്രൊഫെഷണല്‍ കിഡ്നാപ്പര്‍ അനുവിനെ തങ്ങള്‍ തട്ടിയെടുത്തതായി നിയയെ അറിയിക്കുന്നു. മകളെ രക്ഷിക്കുവാന്‍ വേണ്ടി എന്തിനും തയ്യാറായ എബിയെ പക്ഷെ കാത്തിരുന്നത് നല്ല സംഭവങ്ങളായിരുന്നില്ല. തുടര്‍ന്നുള്ള ഉദ്വേഗജനകമായ സംഭവവികാസങ്ങളാണ് ‌ 'റേസ് 'എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്സ്
ടെലിവിഷന്‍ - സീരിയല്‍ രംഗത്തെ പ്രമുഖരായ പെന്റാ വിഷന്റെ ആദ്യ ചലച്ചിത്ര സംരംഭമാണിത്. ജഗതി ശ്രീകുമാര്‍ , ഗൌരി മുന്ജല്‍ , ബേബി അങ്കിത, ശ്രീജിത്ത്‌ രവി, ഗീതാ വിജയന്‍ , മണികണ്ഠന്‍ തുടങ്ങിയവരും താരനിരയില്‍ ഉണ്ട്. സംവിധായകന്റെ തന്നെ കഥയ്ക്ക്‌ സംഭാഷണം എഴുതിയിരിക്കുന്നത് റോബിന്‍ തിരുമലയാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാജീവ് എന്നിവരുടെ വരികള്‍ക്ക് വിശ്വജിത് ആണ് ഈണം പകരുന്നത്. , ക്യാമറ - പി കെ വര്‍മ്മ, എഡിറ്റിംഗ് - വിപിന്‍ മണ്ണൂര്‍, നൃത്തസംവിധാനം - ശാന്തി, വിതരണം - റെഡ് വണ്‍ മീഡിയാ ലാബ്.

No comments:

Post a Comment