Saturday, November 6, 2010

റേസ്: ഒരു ഫാമിലി ത്രില്ലര്‍


 
പെന്റാ വിഷന്റെ ബാനറില്‍ ജോസ് കെ ജോര്‍ജും ഷാജി മേച്ചേരിയും ചേര്‍ന്നു നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ ഒക്ടോബര്‍ 25 ന് കാക്കനാട് അസെറ്റ് ഹോംസ് സില്‍വര്‍ ഹൈറ്റ്സില്‍ വച്ച് നടന്നു. 

കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, മമ്ത മോഹന്‍ദാസ്‌ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'റേസ്' എന്ന ഈ ചിത്രത്തിന്റെ കഥാരചനയും സംവിധാനവും നിര്‍വഹിക്കുന്നത് കുക്കു സുരേന്ദ്രന്‍ ആണ്. 

ടെലിവിഷന്‍ - സീരിയല്‍ രംഗത്തെ പ്രമുഖരായ പെന്റാ വിഷന്റെ ആദ്യ ചലച്ചിത്ര സംരംഭമാണിത്. വീരാളിപ്പട്ടിനു ശേഷം കുക്കു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ജഗതി ശ്രീകുമാര്‍ , ഗൌരി മുന്ജല്‍ , ബേബി അങ്കിത, ശ്രീജിത്ത്‌ രവി, ഗീതാ വിജയന്‍ , മണികണ്ഠന്‍ തുടങ്ങിയവരും താരനിരയില്‍ ഉണ്ട്.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാജീവ് എന്നിവരുടെ വരികള്‍ക്ക് വിശ്വജിത് ആണ് ഈണം പകരുന്നത്. തിരക്കഥ - റോബിന്‍ തിരുമല, ക്യാമറ - പി കെ വര്‍മ്മ, എഡിറ്റിംഗ് - വിപിന്‍ മണ്ണൂര്‍, നൃത്തസംവിധാനം - ശാന്തി, വിതരണം - റെഡ് വണ്‍ മീഡിയാ ലാബ്.

No comments:

Post a Comment