Wednesday, November 24, 2010

News on keralafilms.com





പെന്റാവിഷന്റെ ബാനറില്‍ ജോസ് കെ. ജോര്‍ജ്, ഷാജി മേച്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രമാണ് റേസ്. കുക്കുസുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. സംഭാഷണം റോബിന്‍ തിരുമല. കുഞ്ചാക്കോയുടെ ത്രില്ലര്‍ സിനിമയാകും റേസ്. എബി എന്ന കാര്‍ഡിയോളജിസ്റ്റിന്റെ വേഷമാണ് കുഞ്ചന്‍ കൈകാര്യം ചെയ്യുന്നത്. മംമ്താമോഹന്‍ദാസ് നായികയായി വരുന്നു. ജഗതി, ഇന്ദ്രജിത്ത്, ശ്രീജിത്ത് രവി, ഗീതാ വിജയന്‍, ബേബി അനിഖ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം പ്രമോദ് വര്‍മ്മ. റെഡ് വണ്‍ മീഡിയാ ലാബ് എന്റര്‍ടെയിന്‍മെന്റ് റേസ് തിയേറ്ററുകളിലെത്തിക്കും.

No comments:

Post a Comment