കുഞ്ചാക്കോ ബോബനെ 'കിഡ്നാപ്പ്' ചെയ്യാന്‍ സംവിധായകന്
രണ്ടാം വരവില്‍ മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി കുതിക്കുന്ന കുഞ്ചാക്കോ ബോബനെ 'കിഡ്നാപ്പ്' ചെയ്യാന്‍ അണിയറയില്‍ ഒരു സംവിധായകന് ഒരുക്കം നടത്തുന്നു. കുക്കു സുരേന്ദ്രന് എന്ന യുവ സംവിധായകനാണ് ഈ സാഹസത്തിന് മുതിരുന്നത്. സംശയിക്കേണ്ട സിനിമയിലാണ് ചാക്കോച്ചനെ കുക്കു കിഡ്നാപ്പിന് വിധേയനാക്കുന്നത്. കുഞ്ചാക്കോ ബോബന് ഡോക്ടര്‍ ആയി അഭിനയിക്കുന്ന പുതിയ ചിത്രത്തിലാണ് നായകനെ തട്ടിക്കൊണ്ടു പോകുന്ന കഥപറയുന്നത്. ഒരു ഇന്റര്‍നാഷണല്‍ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ബാംഗ്ലൂരില്‍ എത്തിയ പ്രഗല്ഭ കാര്ഡിയോളജിസ്റ്റായ ഡോ. എബി എബ്രാഹം കിഡ്നാപ്പ് തുടര്ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.
ഈ ഫാമിലി ത്രില്ലറില്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യയാകുന്നത് മംമ്തയാണ്. ആദ്യമായാണ് മംമ്ത ചാക്കോച്ചന്റെ ജോഡിയാകുന്നത്. ഇന്ദ്രജിത്ത്, ശ്വേതാ മേനോന് എന്നിവരും പ്രധാന വേഷത്തില്‍ ഉണ്ട്. ജഗതി കാര്‍ മെക്കാനിക്ക് ആയി അഭിനയിക്കുന്നു.
No comments:
Post a Comment